Latest News :
Home » , » ആദൂരില്‍ യുവാവ് വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍

ആദൂരില്‍ യുവാവ് വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍

Written By Muhimmath News on Wednesday, 13 July 2016 | 12:05

ആദൂര്‍: യുവാവിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ആദൂരിലെ മുച്ചിലോട്ട് നാരായണന്‍ മണിയാണിയുടെ മകന്‍ വിജയനെ (36) യാണ് ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നീട് ഭാര്യ ചെന്ന് നോക്കിയപ്പോഴാണ് അബോധാവസ്ഥയില്‍ വിജയനെ കണ്ടത്. 
വിജയനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വിവിധ വാഹനങ്ങളില്‍ ഡ്രൈവറായി ജോലിനോക്കിവരികയായിരുന്നു വിജയന്‍. രണ്ട് മക്കളുണ്ട്. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved