Latest News :
Home » , » ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍

ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Wednesday, 20 July 2016 | 13:00

ഉദുമ: കാണാതായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ദുരൂഹസാഹചര്യത്തില്‍ പൂട്ടിയിട്ട വീടിന്റെ സമീപത്തെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും മാങ്ങാട് ടൗണിലെ ചുമട്ടുതൊഴിലാളിയുമായ അംബാപുരത്തെ സുധാകരനെ(28)യാണ് മാങ്ങാട് പുതിയപുരയിലെ ഒരാളുടെ വീടിനോട് ചേര്‍ന്ന കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ചൊവ്വാഴ്ച ഉച്ചവരെ സുധാകരന്‍ വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് സഹോദരങ്ങള്‍ അന്വേഷിക്കുന്നതിനിടയിലാണ് പുതിയപുരയിലെ വീട്ടുമുറ്റത്ത് സുധാകരന്റെ സ്‌കൂട്ടര്‍ കണ്ടെത്തിയത്. ഇതിനിടയിലാണ് കുളിമുറിയില്‍ സുധാകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കൊണ്ടുപോയി. 

അംബാപുരം യുവധാര ക്ലബിന്റെ മികച്ച കബഡി കളിക്കാരനായ സുധാകരന്‍ നാരായണിയുടെയും പരേതനായ കുമാരന്റെയും മകനാണ്. സഹോദരങ്ങള്‍: ദിവാകരന്‍, പ്രഭാകരന്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved