Latest News :
Home » , » സീറ്റ് ലഭിച്ചില്ല; ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

സീറ്റ് ലഭിച്ചില്ല; ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

Written By Muhimmath News on Wednesday, 13 July 2016 | 12:56

കാസര്‍കോട്: പ്ലസ്ടു പഠനം കഴിഞ്ഞ് ഡിഗ്രിക്ക് സീറ്റ് ലഭിക്കാത്ത വിഷമത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. ചൗക്കി മജലിലെ കെ.കെ.രാജന്‍-നാരായണി ദമ്പതികളുടെ മകള്‍ സിന്ധു(18)വാണ് ജീവനൊടുക്കിയത്.

ഞായറാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പ് മുറിയില്‍ ഷാളില്‍കെട്ടി തൂങ്ങിയാണ് ജീവനൊടുക്കിയത്. അമ്മ പെരിയടുക്കയിലെ സ്‌കൂളിലും അച്ഛന്‍ ജോലിക്കും പോയ സമയത്തായിരുന്നു സംഭവമെന്ന് കരുതുന്നു. അമ്മ വീട്ടിലെത്തിയപ്പോഴാണ് സിന്ധുവിനെ മരിച്ച നിലയില്‍ കാണുന്നത്. 

പ്ലസ്ടുവിന് 80 ശതമാനം മാര്‍ക്ക് ലഭിച്ച സിന്ധു ഡിഗ്രിപഠനത്തിനായി പല കോളേജുകളിലും അപേക്ഷ നല്‍കിയിരുന്നുവെന്നും സീറ്റ് ലഭിക്കാത്തതിന്റെ വിഷമം വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. കാവ്യ ഏക സഹോദരിയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved