Latest News :
Home » , , » സൗദിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ സ്‌ഫോടനം

സൗദിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ സ്‌ഫോടനം

Written By Muhimmath News on Monday, 4 July 2016 | 10:55

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ സ്‌ഫോടനം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടക വസ്തുക്കളുമായി കാറിലെത്തിയ ചാവേറിനെ സുരക്ഷാ സേന തടഞ്ഞതിനെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ രണ്ട് നയതന്ത്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കോണ്‍സുലേറ്റിലെ ജീവനക്കാരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

2004ല്‍ ജിദ്ദയിലെ യു.എസ് കോണ്‍സുലേറ്റിനു നേരെ അല്‍ക്വഇദ ബന്ധമുള്ള തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല, അടുത്തിടെ സൗദിയെ ഐസിസ് ഭീകരരും ലക്ഷ്യം വെച്ചിരുന്നു. ഇറാഖിലും സിറിയയിലും ഐസിസിനെതിരെ പോരാടുന്ന അമേരിക്കയുടെ സഖ്യസേനയില്‍ സൗദിയും അംഗമാണ്. അതിനാലാണ് സൗദിയെ ഐസിസ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 26 ഭീകരാക്രമണങ്ങളാണ് സൗദിയില്‍ ഉണ്ടായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved