Latest News :
Home » » കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ ഭാര്യയും മകളും ജീവനൊടുക്കി

കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ ഭാര്യയും മകളും ജീവനൊടുക്കി

Written By Muhimmath News on Tuesday, 19 July 2016 | 20:17

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത കോര്‍പറേറ്റ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ ഭാര്യയും മകളും ജീവനൊടുക്കി. കോര്‍പറേറ്റ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ബി.കെ.ബന്‍സാലിന്റെ ഭാര്യ സത്യപ്രഭ, മകള്‍ നേഹ എന്നിവരാണ് മധു വിഹാറിലെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണെ്ടത്തിയത്.

മരണത്തിന് ആരും ഉത്തരവാദികള്‍ അല്ലെന്ന് എഴുതിയ രണ്ടു വ്യത്യസ്ത കുറിപ്പുകളും മൃതദേഹങ്ങള്‍ക്കടുത്തുനിന്നു പോലീസ് കണെ്ടടുത്തു. മരണത്തില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നിരുന്നാലും ആത്മഹത്യകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് കൈക്കൂലിക്കേസില്‍ ബി.കെ.ബന്‍സാലിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഒരു കോര്‍പറേറ്റ് കമ്പനിക്ക് സഹായം ചെയ്തു കൊടുക്കുന്നതിനു പ്രതിഫലമായി ഒമ്പതു ലക്ഷം രൂപ ഇയാള്‍ കൈക്കൂലി വാങ്ങിയതായാണ് സിബിഐ ആരോപിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved