Latest News :
Home » , » കാസര്‍കോട് കലക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് സുനില്‍ കുമാര്‍ നിര്യാതനായി

കാസര്‍കോട് കലക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് സുനില്‍ കുമാര്‍ നിര്യാതനായി

Written By Muhimmath News on Saturday, 23 July 2016 | 19:07

കാസര്‍കോട്: കാസര്‍കോട് കലക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്കും എന്‍.ജി.ഒ യൂണിയന്‍ വിദ്യാനഗര്‍ ഏരിയാ ട്രഷററുമായ സി സുനില്‍ കുമാര്‍ (44) നിര്യാതനായി. ശനിയാഴ്ച രാവിലെ പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സര്‍വ്വീസ് ചട്ടങ്ങളിലും സാമ്പത്തിക ശാസ്ത്രത്തിലും വിദഗ്ധനായിരുന്ന സുനില്‍ കുമാര്‍ നാലു വര്‍ഷമായി കലക്ടറേറ്റിലും വിവിധ സംഘടനകളിലുമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വകുപ്പ്തല പരീക്ഷകള്‍ക്ക് സൗജന്യമായി പരിശീലന ക്ലാസ് നല്‍കിയിരുന്നു.

പാര്‍ലമെന്റ്, നിയമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ പോളിംഗ്, കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിലും സുനില്‍കുമാര്‍ നേതൃത്വം നല്‍കിയിരുന്നു.

2001 ഏപ്രിലില്‍ സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പില്‍ പ്യൂണായി സര്‍വ്വീസില്‍ പ്രവേശിച്ച സുനില്‍ കാസര്‍കോട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് സ്ഥലം മാറി. 2004 മുതല്‍ കലക്ടറേറ്റില്‍ എല്‍.ഡി ക്ലാര്‍ക്കായി. 2007ല്‍ മാനന്തവാടി വെളളമുണ്ട വില്ലേജ് ഓഫീസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായി പ്രവര്‍ത്തിച്ചു. 2007 മെയ് മുതല്‍ കലക്ടറേറ്റില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കൊടക്കാടിലെ വി.വി സുകുമാരന്റെയും സി. പത്മാവതിയുടെയും മകനാണ്. സോമലതയാണ് ഭാര്യ. പാര്‍ത്ഥിവ് ഏകമകനാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved