Latest News :
Home » » സിനിമാ തീയേറ്ററിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ അടിച്ചു തകര്‍ത്തു

സിനിമാ തീയേറ്ററിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ അടിച്ചു തകര്‍ത്തു

Written By Muhimmath News on Sunday, 24 July 2016 | 15:10



കാസര്‍കോട്: സിനിമാ തീയേറ്ററിന് സമീപം നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത നിലയില്‍. ചെട്ടുംകുഴിയിലെ നവാസിന്റെ സ്വിഫ്റ്റ് കാറാണ് തകര്‍ത്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്ത് സുഭാഷ് കൃഷ്ണക്കൊപ്പം ചൂരിയിലെ കൃഷ്ണ ടാക്കീസില്‍ സിനിമ കാണാന്‍ എത്തിയതായിരുന്നു. തിരിച്ച് വരുമ്പോഴാണ് കാര്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. രണ്ട് ഭാഗത്തേയും ഗ്ലാസുകളും ഇന്റിക്കേറ്ററും തകര്‍ത്ത നിലയിലാണ്. കാറിന്റെ ബോഡിയിലും കേടുപാട് വരുത്തിയിട്ടുണ്ട്. 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി നവാസ് കാസര്‍കോട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved