Latest News :
Home » » എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ആഗസ്റ്റ് 7ന്

എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ആഗസ്റ്റ് 7ന്

Written By Muhimmath News on Friday, 29 July 2016 | 09:48

ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ ആഗസ്റ്റ് 7ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പൂച്ചക്കാട് സുന്നി സെന്ററില്‍ നടത്താന്‍ മൗവ്വല്‍ സുന്നി സെന്ററില്‍ ചേര്‍ന്ന കാബിനറ്റ് യോഗം തീരുമാനിച്ചു.

ആഗസ്റ്റ് 5 നകം സര്‍ക്കിളില്‍ പരിധിയിലെ മുഴുവന്‍ യൂണിറ്റുകളിലും അര്‍ധവാര്‍ഷിക കൗണ്‍സില്‍ നടത്താനും യൂണിറ്റ് കൗണ്‍സില്‍ കണ്‍ട്രോളന്‍മാരായി ഉമ്മര്‍ സഖാഫി (പൂച്ചക്കാട്, കല്ലിങ്കാല്‍), ആബിദ് സഖാഫി (മുക്കൂട്,പള്ളിപ്പുഴ), ബി.എം.എ.മജിദ് (പരയങ്ങാനം, ഹദ്ദാദ്), നൂറുദ്ധീന്‍ സഖാഫി (മൗവ്വല്‍, ഖിളിരിയ്യ നഗര്‍), അബൂബക്കര്‍ മദനി (ബേക്കല്‍), ഫൈസല്‍ മുക്കൂട് (ചേറ്റ് ക്കുണ്ട്), അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാട് (തൊട്ടി) എന്നിവരെ നിയമിച്ചു. 33 അംഗ സഫ്‌വ അംഗങ്ങളെ പുനസംഘടിപ്പിച്ചു.

പ്രസിഡണ്ട് ആബിദ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ജില്ല സംഘടനാ കാര്യ സെക്രട്ടറി അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്തു, അബൂബക്കര്‍ മദനി മവ്വല്‍, നൂറുദ്ധിന്‍ സഖാഫി ബേക്കല്‍, ഫൈസല്‍ മുക്കൂട്. തുടങ്ങിയവര്‍ സംസാരിച്ചു.
സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ബി.എം.എ.മജീദ് മൗവ്വല്‍ സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved