Monday, 4 July 2016

എസ്.വൈ.എസ് റമളാന്‍ റിലീഫ് ഫണ്ട് ജില്ലാതല സമാഹരണം പൂര്‍ണതയിലേക്ക്

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന സാന്ത്വന നിധിയിലേക്ക് യൂണിറ്റ് കമ്മറ്റികള്‍ സമാഹരിച്ച റലീഫ് ഫണ്ട് സംസ്ഥാന പ്രതിനിധികള്‍ രണ്ട് ദിവസങ്ങളിലായി ജില്ലാതലത്തില്‍ ഏറ്റ് വാങ്ങി.

സര്‍ക്കിള്‍, സോണ്‍ പ്രതിനിധികളില്‍ നിന്ന് ഫണ്ട് ഏറ്റ് വാങ്ങി സോണ്‍ സാന്ത്വന വിഹിതം അപ്പോള്‍ തന്നെ കൈമാറി. 75 ശതമാനം യൂണിറ്റുകളും ഇതിനകം ഫണ്ട് സമാഹരണം പൂര്‍ത്തിയാക്കി. ഓരോ യൂണിറ്റും 3000 രൂപയാണ് സംസ്ഥാന റിലീഫ് ഫണ്ടിലേക്ക് നല്‍കേണ്ടത്. ഇതിനകം സര്‍ക്കിള്‍ കമ്മറ്റിയിലേക്ക് വിഹിതം കൈമാറാത്ത യൂണിറ്റുകള്‍ക്ക് പെരുന്നാള്‍ ദിവസം കൂടി ടാര്‍ജ്റ്റ് പൂര്‍ത്തിയാക്കുന്നതിന് സമയമനുവദിച്ചു.

ടാര്‍ജ്റ്റ് പൂര്‍ത്തിയാക്കാത്ത യൂണിറ്റുകളുടെ അപേക്ഷകള്‍ സാന്ത്വന സഹായങ്ങള്‍ക്ക് പരിഗണിക്കുകയില്ല. എല്ലാ യൂണിറ്റുകളില്‍ നിന്നും 3000 രൂപ സംസ്ഥാന കമ്മറ്റിയിലേക്ക് കൈമാറിയെന്ന് സോണ്‍, സര്‍ക്കിള്‍ നേതൃത്വം ഉറപ്പ് വരുത്തുകയും ഈ മാസം എട്ടിന് ജില്ലാ ഓഫീസില്‍ എത്തിക്കുകയും വേണമെന്ന് ജില്ലാ ഓഫീസില്‍ നിന്നും അറിയിച്ചു.

SHARE THIS

Author:

0 التعليقات: