Latest News :
Home » , » എസ് വൈ എസ് റമളാന്‍ റിലീഫ് ഫണ്ട് സ്വീകരണവും പ്രഫഷനല്‍സ് ഇഫ്താര്‍ തര്‍ബിയത്ത് ക്യാമ്പും ഞായറാഴ്ച

എസ് വൈ എസ് റമളാന്‍ റിലീഫ് ഫണ്ട് സ്വീകരണവും പ്രഫഷനല്‍സ് ഇഫ്താര്‍ തര്‍ബിയത്ത് ക്യാമ്പും ഞായറാഴ്ച

Written By Muhimmath News on Friday, 1 July 2016 | 17:36

കാസര്‍കോട്: വിശുദ്ധ റമളാനില്‍ എസ്.വൈ.എസ് സംസ്ഥാന സാന്ത്വന നിധിയിലേക്ക് യൂണിറ്റ് കമ്മറ്റികള്‍ വഴി സമാഹരിച്ച റലീഫ് ഫണ്ട് ജില്ലയില്‍ നിന്നും ഞായറാഴ്ച സംസ്ഥാന പ്രതിനിധികള്‍ ജില്ലാ സുന്നി സെന്ററില്‍ വെച്ച് ഏറ്റ് വാങ്ങും. ഇതോടനുബന്ധിച്ച് ജില്ല എസ്.വൈ.എസിനു കീഴിലെ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മുസിലിം പ്രഫഷനല്‍സ് പ്രതിനിധികളെ പങ്കെടുപ്പിച്ച് തര്‍ബിയത്ത് ക്യാമ്പും ഇഫ്താറും നടക്കും.

ഞായറാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് വരെയാണ് റിലീഫ് ഫണ്ട് സമാഹരണം. സംസ്ഥാന പ്രതിനിധികള്‍ സര്‍ക്കിള്‍ സോണ്‍ പ്രതിനിധികളില്‍ നിന്ന് ഫണ്ട് ഏറ്റ് വാങ്ങി സോണ്‍ സാന്ത്വന വിഹിതം അപ്പോള്‍ തന്നെ കൈമാറും. ഓരോ യൂണിറ്റും 3000 രൂപയാണ് സംസ്ഥാന റിലീഫ് ഫണ്ടിലേക്ക് നല്‍കേണ്ടത്. ഇതില്‍ നിന്ന് നിശ്ചിത വിഹിതം സോണ്‍, ജില്ലാ റിലീഫിലേക്ക് സംസ്ഥാന കമ്മറ്റി നാളെ കൈമാറും.

ഇതിനകം സര്‍ക്കിള്‍ കമ്മറ്റിയിലേക്ക് വിഹിതം കൈമാറാത്ത യൂണിറ്റുകള്‍ക്ക് ഞായറാഴ്ച ഉച്ചക്ക് സുന്നി സെന്ററില്‍ നേരിട്ട് സംസ്ഥാന പ്രതിനിധിയെ ഏല്‍പിക്കാം. സംസ്ഥാന ജില്ലാ കമ്മറ്റികളുടെ സാന്ത്വന സഹായത്തിന് യൂണിറ്റ് റിലീഫ് ടാര്‍ജറ്റ് നിര്‍ബന്ധമായതിനാല്‍ എല്ലാ യൂണിറ്റുകളില്‍ നിന്നും 3000 രൂപ സംസ്ഥാന കമ്മറ്റിയിലേക്ക് കൈമാറിയെന്ന് സോണ്‍, സര്‍ക്കില്‍ നേതൃത്വം ഉറപ്പ് വരുത്തണമെന്ന് ജില്ലാഎസ്.വൈ.എസ് അറിയിച്ചു.

സംഭാവന നല്‍കിയവര്‍ക്കായി അന്ന് 4.30ന് നടക്കുന്ന തര്‍ബിയത്ത് ക്യാമ്പില്‍ പ്രത്യേക പ്രാര്‍ഥന നടക്കും. പ്രഫഷനല്‍സ് ഇഫ്താര്‍ തര്‍ബിയത്ത് ക്യാമ്പ് എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഹമീദ് മൗലവി ആലമ്പാടി, സലാഹുദ്ദീന്‍ അയ്യുബി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

മുക്രി ഇബ്രാഹീം ഹാജി, ഹകീം ഹാജി കളനാട്, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍, നൗഷാദ് മാസ്റ്റര്‍, ദാവൂദ് മാസ്റ്റര്‍ ദേളി, സുല്‍സണ്‍ മൊയ്തു ഹാജി, ഹാജി ശംസുദ്ദീന്‍ പുതിയപുര, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, ബശീര്‍ പുളിക്കൂര്‍, പി.ഇ താജുദ്ദീന്‍, മുഹമ്മദ് ടിപ്പു നഗര്‍, ഹാജി അമീറലി ചൂരി, ഹാരിസ് ബന്നു തുടങ്ങിയവര്‍ ആശംസ നേരും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved