Latest News :
Home » , » എസ് വൈ എസ് തൊട്ടി യൂണിറ്റ് സാന്ത്വനം പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

എസ് വൈ എസ് തൊട്ടി യൂണിറ്റ് സാന്ത്വനം പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

Written By Muhimmath News on Monday, 4 July 2016 | 22:09



പളളിക്കര: എസ് വൈ എസ് തൊട്ടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന സാന്ത്വന പെരുന്നാള്‍ കിറ്റ് വിതരണവും ധനസഹായവും എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ്.ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ ഉല്‍ഘാടനം ചെയ്തു.

കേരള മുസ്‌ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡണ്ട് പുത്തുര്‍ മുഹമ്മദ് കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു. സോണ്‍ പ്രസിഡണ്ട് അഹമ്മദ് മുസ്‌ലിയാര്‍ കുണിയ ഉല്‍ബോധന പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഷറഫ് കരിപ്പൊടി സ്വാഗതം പറഞ്ഞു. ആബിദ് സഖാഫി മൗവ്വല്‍, മടിക്കൈ അബ്ദുല്ല ഹാജി, ബി.എം.എ.മജീദ് മൗവ്വല്‍, സി എച്ച്.മുഹമ്മദ് കുഞ്ഞി തൊട്ടി, അബ്ദുല്‍ മജീദ് കപ്പാട്ട്, മുനീര്‍ ബോബെ, ശാഹുല്‍ ഹമീദ്, അഷറഫ് സബ്ജി, ഇമാം ശുഹൈബ്, അബ്ദുല്‍ റഹ്മാന്‍ തൊട്ടി, ഹസീബ് തൊട്ടി, സാലിഹ് ഹീറോ, ഇജാസ് ട്ടി വി, ഉനൈസ് തൊട്ടി, അന്തായി ബാങ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved