Latest News :
Home » » ഷിറിയയില്‍ ടാങ്കര്‍ലോറി മറിഞ്ഞു: ചോര്‍ച്ചയില്ലാത്തത് വന്‍ ദുരന്തം ഒഴിവായി

ഷിറിയയില്‍ ടാങ്കര്‍ലോറി മറിഞ്ഞു: ചോര്‍ച്ചയില്ലാത്തത് വന്‍ ദുരന്തം ഒഴിവായി

Written By Muhimmath News on Tuesday, 19 July 2016 | 12:23

കുമ്പള: ഷിറിയ ദേശിയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. റോഡില്‍ നിന്നും പത്തടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞു വീണത്. ഷിറിയ പാലത്തിനും ക്ഷേത്രത്തിനും ഇടയിലാണ് സംഭവം.

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടി എന്‍ 25 എ എസ് 9344 എന്ന ടാങ്കര്‍ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇന്ധനവുമായി മംഗലാപുരം ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു. ചോര്‍ച്ച ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറിയിലെ ക്ലീനര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved