Latest News :
Home » , » മഞ്ഞപ്പിത്തം ബാധിച്ച് ടെമ്പോ ഡ്രൈവര്‍ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ടെമ്പോ ഡ്രൈവര്‍ മരിച്ചു

Written By Muhimmath News on Monday, 11 July 2016 | 18:43

കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടെമ്പോ ഡ്രൈവര്‍ മരിച്ചു. നുള്ളിപ്പാടി ബദിബാഗിലുവിലെ സുധാകര നായക്(50) ആണ് മരിച്ചത്. ശനിയാഴ്ച മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് സുധാകര നായകിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. കുഞ്ഞണ്ണനായകിന്റെ മകനാണ്. ഭാര്യ: യോഗിത (അധ്യാപിക, അപ്‌സര പബ്ലിക് സ്‌കൂള്‍). മക്കള്‍: സായിസിയോദ്, സിയ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഗണേശ് നായക്, ബാലകൃഷ്ണന്‍നായക്, സുരേഷ് നായക്, ബേബി. മൃതദേഹം ചെന്നിക്കര പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved