Latest News :
Home » » വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ടെമ്പോ കവര്‍ന്നു

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ടെമ്പോ കവര്‍ന്നു

Written By Muhimmath News on Friday, 8 July 2016 | 17:06

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ടെമ്പോ കവര്‍ച്ച ചെയ്തു. കാഞ്ഞങ്ങാടിനടുത്ത കല്ലഞ്ചിറയിലെ രാഘവന്റെ കെ എല്‍ 14 ജെ 984 നമ്പര്‍ ടെമ്പോയാണ് മോഷണം പോയത്.

രാഘവന്‍ വ്യാഴാഴ്ച രാത്രി 10 മണിക്ക് സഹോദരന്‍ രമേശന്റെ വീട്ടുമുറ്റത്ത് ടെമ്പോ നിര്‍ത്തിയിട്ടതായിരുന്നു. പിന്നീടാണ് വാഹനം കാണാനില്ലെന്ന് വ്യക്തമായത്. രാത്രി നല്ല മഴയുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. രാഘവന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved