Latest News :
Home » » വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറി സ്വര്‍ണ്ണമാല കവര്‍ന്നു

വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറി സ്വര്‍ണ്ണമാല കവര്‍ന്നു

Written By Muhimmath News on Friday, 29 July 2016 | 21:52

കാഞ്ഞങ്ങാട്: വീട്ടിലെത്തിയ അജ്ഞാത സ്ത്രീ, വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം മൂന്നുപവന്റെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കോട്ടപ്പാറ വാഴക്കോട്ടാണ് സംഭവം. കക്കാണന്‍ വീട്ടില്‍ ലക്ഷ്മിയമ്മ (60)യുടെ മാലയാണ് തട്ടിപ്പറിച്ചത്.

വീട്ടില്‍ ലക്ഷ്മിയമ്മ മാത്രമുണ്ടായിരുന്നത്. ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോള്‍ ഒരു യുവതി വീട്ടുമുറ്റത്ത് നില്‍ക്കുന്നത് കണ്ടു. യുവതി കയ്യില്‍ കരുതിയ മുളക്‌പൊടി ലക്ഷ്മിയമ്മയുടെ മുഖത്തേക്ക് വാരിയെറിയുകയായിരുന്നു. മാലപൊട്ടിച്ചെങ്കിലും അരപവന്റെ താലി പൊട്ടിവീഴുകയായിരുന്നു. ബഹളം കേട്ട് അയല്‍വീട്ടുകാര്‍ എത്തിയെങ്കിലും യുവതി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved