Latest News :
Home » , , , » തിരുപ്പൂരില്‍ വാഹനാപകടം; നാലു കൊല്ലം സ്വദേശികള്‍ മരിച്ചു

തിരുപ്പൂരില്‍ വാഹനാപകടം; നാലു കൊല്ലം സ്വദേശികള്‍ മരിച്ചു

Written By Muhimmath News on Saturday, 16 July 2016 | 12:59

കൊല്ലം: തിരുപ്പൂരില്‍ കൊല്ലം സ്വദേശികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. കൊല്ലം മൈലാപ്പൂര്‍ കെ. എസ്. ഫ്. ഇ. ഓഫീസിനു സമീപത്തുള്ള ഷിഹാബിന്റെ മകന്‍ ഷുഹൈബ് (20), ആദിച്ചനല്ലൂര്‍ സ്വദേശി ദാസിന്റെ മകന്‍ നെബു തബൈദാസ് (റാഫി-22) കമ്പിവിള പേരയം വലിയ വിള വീട്ടില്‍ അബ്ദുള്‍ ജലീല്‍(27) ഉമയനല്ലൂര്‍ തറക്കുളം പുളിക്കത്തുണ്ടില്‍ അബ്ദുള്‍ലത്തീഫ്‌റഹ്മത്ത് ദമ്പതികളുടെ മകന്‍ റനീഫ് തബെ അബ്ദുള്‍ലത്തീഫ് (20) എന്നിവരാണ് മരിച്ചത്. 

ഷുഹൈബ് ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്. മറ്റു മൂന്നു പേര്‍ വെള്ളിയാഴ്ച രാതി തന്നെ മരണമടഞ്ഞിരുന്നു. അപകടത്തില്‍ പരിക്കേറ്റ മാഞ്ഞാലിമുക്ക് സ്വദേശി സജാദ് (22) കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 
തമിഴ്‌നാട് തിരുപ്പൂരിനടുത്ത പല്ലടം പൊള്ളാച്ചി റോഡില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം. 

വസ്ത്രവ്യാപാരികളായ അഞ്ചു പേരും തിരുപ്പൂരില്‍ തുണി വാങ്ങാന്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്. സൗദിയില്‍ നിന്ന് ഈയിടെ നാട്ടിലെത്തിയതാണ് അബ്ദുള്‍ജലീല്‍. ജമാലുദ്ദീന്‍-റഷീദ ദമ്പതികളുടെ മകനാണ്. ഭാര്യ: അന്‍സി. സഹോദരങ്ങള്‍: രജില, ജാഫര്‍. സംഭവമറിഞ്ഞ് ബന്ധുക്കള്‍ കോയമ്പത്തൂരിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved