Latest News :
Home » » ട്രെയിന്‍ അട്ടിമറി ശ്രമം; അന്വേഷണത്തിനു പ്രത്യേക സംഘം

ട്രെയിന്‍ അട്ടിമറി ശ്രമം; അന്വേഷണത്തിനു പ്രത്യേക സംഘം

Written By Muhimmath News on Thursday, 28 July 2016 | 19:04



കാസര്‍കോട്: ഒരാഴ്ചയ്ക്കുള്ളില്‍ കാസര്‍കോട്ട് നടന്ന രണ്ടു ട്രെയിന്‍ അട്ടിമറി ശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാപൊലീസ് ചീഫ് തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍, അഡീഷണല്‍ എസ്.ഐ അമ്പാടി, എ.എസ്.ഐമാരായ മധൂസൂദനന്‍, പി.വി.സതീശന്‍ എന്നിവരാണ് കേസ് അന്വേഷിക്കുക.

ഒരാഴ്ചയ്ക്കുള്ളില്‍ കാസര്‍കോട്ട് രണ്ടു അട്ടിമറിശ്രമങ്ങളാണ് ഉണ്ടായത്. മൊഗ്രാല്‍പുത്തൂര്‍, പന്നിക്കുന്നില്‍ ഈ മാസം 22ന് ആണ് ആദ്യത്തെ സംഭവം ഉണ്ടായത്. റെയില്‍പാളങ്ങളെ ബന്ധിപ്പിക്കുന്നതിനു ഉപയോഗിക്കുന്ന ഇലാസ്റ്റിക് റെയില്‍ ക്ലിപ്പുകള്‍ ഊരിയെടുത്ത് ട്രാക്കിനു മുകളില്‍ വച്ചാണ് അട്ടിമറിക്ക് ശ്രമിച്ചത്. ഇത് പാളത്തില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രണ്ടാമത്തെ അട്ടിമറിശ്രമം നടന്നത്. മൊഗ്രാല്‍പുത്തൂര്‍, നോര്‍ത്ത് ബീറ്റ്ല്‍ സമാനമായ രീതിയിലാണ് രണ്ടാമത്തെ അട്ടിമറിശ്രമം ഉണ്ടായത്. ആറു ക്ലിപ്പുകളാണ് ഇവിടെ ഊരിയെടുത്ത് ട്രാക്കില്‍ കയറ്റിവച്ചത്. ഇതു സംബന്ധിച്ച് റെയില്‍വെ അധികൃതരുടെ പരാതിപ്രകാരം രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു.

സംഭവത്തെക്കുറിച്ച് റെയില്‍വെ അധികൃതരും വിവിധ ഇന്റലിജന്‍സ് ഏജന്‍സികളും വിശദമായ അന്വേഷണം തുടരുന്നു. റെയില്‍വെട്രാക്കില്‍ സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ നിര്‍ദ്ദശിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved