Latest News :
Home » » 'ട്രീ'യുമായി സഹകരിച്ച് വ്യാപാരികള്‍ മഴവെള്ള സംഭരണ കാമ്പയിന് തുടക്കം കുറിച്ചു

'ട്രീ'യുമായി സഹകരിച്ച് വ്യാപാരികള്‍ മഴവെള്ള സംഭരണ കാമ്പയിന് തുടക്കം കുറിച്ചു

Written By Muhimmath News on Monday, 25 July 2016 | 17:29



കാസര്‍കോട്: മഴവെള്ള സംഭരണത്തിന്റെ ആവശ്യകതകളെക്കുറിച്ച് വ്യാപാരികളെ ബോധവാന്മാരാക്കുന്നതിന് ട്രീ കൂട്ടായ്മയുമായി സഹകരിച്ച് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ബോധവല്‍ക്കരണ കാമ്പയിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണ ലഘുലേഖ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞിക്ക് കൈമാറി പ്രകാശനം ചെയ്തു. മഴവെള്ള സംഭരണ ബോധവല്‍ക്കരണത്തിന് ജില്ലാ കമ്മിറ്റിയും മുന്നിട്ടിറങ്ങുമെന്ന് അഹമ്മദ് ഷരീഫ് പറഞ്ഞു. കാസര്‍കോട് ജെ.സി.ഐ പ്രസിഡണ്ട് മുജീബ് അഹ്മദ്, എ.എ അസീസ് എന്നിവര്‍ കാമ്പയിനെക്കുറിച്ച് വിശദീകരിച്ചു.

അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, ട്രഷറര്‍ മാഹിന്‍ കോളിക്കര, നാഗേഷ് ഷെട്ടി, ബഷീര്‍ കല്ലങ്കടി, പൈക്ക അബ്ദുല്ല കുഞ്ഞി, ടി.എ. ഇല്യാസ്, ദിനേശ്, ഷിഹാബ് സല്‍മാന്‍, ഷാഫി നാലപ്പാട്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാവിംഗ് പ്രസിഡണ്ട് ചന്ദ്രാമണി, ട്രീ പ്രവര്‍ത്തകരായ എം.എന്‍ പ്രസാദ്, റാഫി ബെണ്ടിച്ചാല്‍, അജ്മല്‍ തളങ്കര, നവാസ് അല്‍ഫ, റഹ്മാന്‍ തൊട്ടാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved