Latest News :
Home » , » തൃക്കരിപ്പൂര്‍ അല്‍മുജമ്മഉല്‍ ഇസ്ലാമിയ്യ സില്‍വര്‍ ജൂബിലി ദുബൈ കണ്‍വന്‍ഷന്‍

തൃക്കരിപ്പൂര്‍ അല്‍മുജമ്മഉല്‍ ഇസ്ലാമിയ്യ സില്‍വര്‍ ജൂബിലി ദുബൈ കണ്‍വന്‍ഷന്‍

Written By Muhimmath News on Friday, 8 July 2016 | 10:00

ദുബൈ: കാസര്‍കോട് ജില്ലയുടെ തെക്കെ അറ്റത്ത് പണ്ഡിത ജ്യോതികളായിരുന്ന സി.ഉസ്താദും നൂറുല്‍ ഉലമാ എം.എ ഉസ്താദും അനിവാര്യ ഘട്ടത്തില്‍ പടുത്തുയര്‍ത്തിയ മഹത്തായ സ്ഥാപനമാണ് തൃക്കരിപ്പൂര്‍ അല്‍  മുജമ്മ ഉല്‍ ഇസ്ലാമിയ്യ. 

ധിഷണാശാലികളായ ആ രണ്ടു മഹത്തുക്കള്‍ പ്രസിഡന്റു പദത്തിലിരുന്ന സ്ഥാപനം ഇല്ലായ്മയില്‍ നിന്നു തുടങ്ങി കഴിഞ്ഞ 25 വര്‍ഷം കൊണ്ട് വലിയ പ്രസ്ഥാനമായി വളര്‍ന്നു തൃക്കരിപ്പൂരിന്റെ മുഖ ച്ചായ മാറ്റിക്കൊണ്ടിരുക്കുന്നു. വെല്ലുവിളികളെ അതിജീവിച്ച മുജമ്മഅ് ചരിത്രത്തില്‍ തുല്യതയില്ലാത്ത പുരോഗതി കൈവരിച്ചത് അവരുടെ ദീര്‍ഘവീക്ഷണ ഫലമാണ്. അഗതിമന്ദിരത്തില്‍ തുടങ്ങിയ സ്ഥാപനം 25 വര്‍ഷം കൊണ്ട് ദര്‍സ് ദഅവാ ഹിഫ്‌ള് കോളേജുകളും, ജില്ലയിലെ തന്നെ മികച്ച സി ബി എസ് ഇ സിലബസുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അടക്കം പത്തോളംസ്ഥാപനങ്ങള്‍ തൃക്കരിപ്പൂരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു ഇരുപത്തി അഞ്ചിലെത്തിയ മുജമ്മ ഉല്‍ ഇസ്ലാമി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബി ലി ആഘോഷ പരിപാടിക്ക് തുടക്കമായി. 

അതിന്റെ പ്രചരണത്തിന്റെ ഭാഗമായി ദുബൈ കമ്മറ്റി ജൂലൈ 8 വെള്ളിയാഴ്ച മഗ്‌രിബിനു ശേഷം ദേര സഅദിയ ഹാളില്‍ വെച്ച് കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രമുഖ  പ്രാസ്ഥാനിക സ്ഥാപന  നേതാക്കള്‍ സംബന്ധിക്കുന്ന പ്രസ്തുത പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം കണ്‍വെന്‍ഷനില്‍ സംബന്ധിച്ച് വിജയിപ്പിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved