Latest News :
Home » » സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍നിന്ന് ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍നിന്ന് ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

Written By Muhimmath News on Monday, 25 July 2016 | 12:01

തൃക്കരിപ്പൂര്‍: സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍നിന്ന് ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. നീലേശ്വരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ മാലിക്കിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫീസര്‍ പി.ഗംഗാധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബാബുരാജ്, മഹേഷ്, രഞ്ജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സബാന എന്നിവര്‍ പടന്ന, തൃക്കരിപ്പൂര്‍, കൈക്കോട്ടുകടവ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 70 പായ്ക്കറ്റ് സിഗരറ്റും 150 കെട്ട് ബീഡിയുമാണ് പിടിച്ചെടുത്തത്. 

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളിലും പരിശോധനനടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved