Latest News :
Home » , , » പട്ടാള അട്ടിമറി ശ്രമത്തിനിടെ 265 പേര്‍ കൊല്ലപ്പെട്ടു: തുര്‍ക്കിയില്‍ ജനാധിപത്യത്തെ പിന്തുണച്ച് വന്‍ റാലി

പട്ടാള അട്ടിമറി ശ്രമത്തിനിടെ 265 പേര്‍ കൊല്ലപ്പെട്ടു: തുര്‍ക്കിയില്‍ ജനാധിപത്യത്തെ പിന്തുണച്ച് വന്‍ റാലി

Written By Muhimmath News on Sunday, 17 July 2016 | 12:17


ഇസ്താംബുള്‍: തുര്‍ക്കിയില്‍ ജനാധിപത്യത്തെ പിന്തുണച്ച് വമ്പന്‍ റാലികള്‍. പട്ടാള അട്ടിമറിയെ ചെറുത്ത് തോല്‍പിച്ച് മണിക്കൂറുകള്‍ക്കമാണ് റാലികള്‍ അരങ്ങേറിയത്.

ഇസ്താംബുള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് ശനിയാഴ്ച വൈകിട്ട് ആയിരക്കണക്കിനാളുകള്‍ ദേശീയ പതാകയുമായി തെരുവിലിറങ്ങിയത്. ജനാധിപത്യത്തെ പിന്തുണച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങളുമായാണ് തുര്‍ക്കി ജനത റാലി നടത്തിയത്. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും റാലിയില്‍ പങ്കെടുത്തവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.



വെള്ളിയാഴ്ച രാത്രിയാണ് തുര്‍ക്കി പട്ടാളത്തിലെ ഒരു വിഭാഗം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. തുര്‍ക്കിയിലെ പ്രധാന നഗരങ്ങളായ അങ്കാറയും ഇസ്താംബുളും സൈന്യം അധീനതയിലാക്കുകയും ചെയ്തു. എന്നാല്‍, പ്രധാനമന്ത്രി തയ്യിബ് എര്‍ദോഗന്റെ ആഹ്വാനപ്രകാരം തെരുവിലിറങ്ങിയ ജനങ്ങളും പോലീസും ചേര്‍ന്ന് സൈന്യത്തെ കീഴടക്കുകയായിരുന്നു. അട്ടിമറി ശ്രമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 265 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 104 പേര്‍ അട്ടിമറി അനുകൂലികളായ പട്ടാളക്കാരാണ്. ബാക്കിയുള്ളവര്‍ സാധാരണ പൗരന്‍മാരും പോലീസുകാരുമാണ്. ആക്രമണ സംഭവങ്ങളില്‍ 1440 പേര്‍ക്ക് പരിക്കുമേറ്റിട്ടുണ്ട്.

അട്ടിമറിക്ക് ശ്രമിച്ച 2839 പട്ടാളക്കാരെ അറസ്റ്റുചെയ്തിട്ടുണ്ട്. 2700 ജഡ്ജിമാരെ പുറത്താക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved