ഇസ്തംബൂള്‍: പട്ടാള അട്ടിമറിക്ക് ശേഷം തുര്‍ക്കിയില്‍ അന്വേഷണ ഭാഗമായി രാജ്യത്തെ 15000 വിദ്യാഭ്യാസ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായും നടപടി പുരോഗമിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി ചൊവാഴ്ച പ്രസ്ഥാവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ഉന്നത ഓഫിസര്‍മാര്‍ അടക്കം 9000ത്തോളം ഉദ്യോഗസ്ഥരെ തുര്‍ക്കി ഭരണകൂടം ഔദ്യോഗിക സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇതില്‍ 7899 പൊലീസും രക്ഷാ സൈനികരും ഒരു പ്രവിശ്യാ ഗവര്‍ണറും 29 ഗവര്‍ണര്‍മാരും ഉള്‍പ്പെടും. അട്ടിമറി നീക്കത്തെ തുടര്‍ന്ന് ഇതുവരെയായി 7500 പേര് അറസ്റ്റിലായതാണ് അധികൃതര്‍ പുറത്തുവിട്ട വിവരം. ഇതില്‍ 6038 പേര് സൈനികരും 100 പൊലീസുകാരും 755 ജഡ്ജിമാരും 650 സിവിലിയന്മാരും ഉണ്ട്. 2004ല്‍ രാജ്യത്ത് പിന്‍വലിച്ച വധശിക്ഷ പുനസ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Post a Comment