Latest News :
Home » , , » തുര്‍ക്കിയില്‍ വധശിക്ഷ പുനസ്ഥാപിക്കുമെന്ന് എര്‍ദോഗാന്‍

തുര്‍ക്കിയില്‍ വധശിക്ഷ പുനസ്ഥാപിക്കുമെന്ന് എര്‍ദോഗാന്‍

Written By Muhimmath News on Monday, 18 July 2016 | 12:43


അങ്കാറ: പട്ടാള അട്ടിമറി ശ്രമമുണ്ടായതിന് പിന്നാലെ തുര്‍ക്കിയില്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ നീക്കം. രാജ്യത്ത് വധശിക്ഷ പുനസ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി വൈകാതെ തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍
പറഞ്ഞു. 

'ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിലൂടെയാണ് തീരുമാനമെടുക്കുക. ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ അതിന്റെ വിലയും നല്‍കണം'  ജനങ്ങളോട് സംസാരിക്കവെ എര്‍ദോഗാന്‍ പറഞ്ഞു.
1984ല്‍ തുര്‍ക്കിയില്‍ ആരെയും വധശിക്ഷയ്ക്ക് വിധിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്നതിനായി 2004ല്‍ വധശിക്ഷ നിരോധിക്കുകയും ചെയ്തിരുന്നു.
തുര്‍ക്കിയില്‍ വെള്ളിയാഴ്ച നടന്ന പട്ടാള അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് രാജ്യത്തെ മൂന്ന് സൈനിക തലവന്‍മാരടക്കം ആറായിരം പേര്‍ അറസ്റ്റിലാണ്. 3000ത്തോളം ജഡ്ജിമാരെയും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved