Latest News :
Home » , , » ഉദുമയില്‍ ഷാനവാസ് പാദൂരിന് തകര്‍പ്പന്‍ ജയം

ഉദുമയില്‍ ഷാനവാസ് പാദൂരിന് തകര്‍പ്പന്‍ ജയം

Written By Muhimmath News on Friday, 29 July 2016 | 10:01

ഉദുമ: ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസ് പാദൂരിന് തകര്‍പ്പന്‍ ജയം. 1340 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കുഞ്ഞി കളനാടിനെ പരാജയപ്പെടുത്തിയത്.



ഉദുമ പഞ്ചായത്തില്‍മാത്രം നേരിയ ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിച്ചതല്ലാതെ പോളിംഗ് കുറഞ്ഞിട്ടും കാര്യമായ നേട്ടമുണ്ടാക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞില്ല.



വ്യാഴാഴ്ചയാണ് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞതവണത്തെക്കാള്‍ 12 ശതമാനം വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് യു ഡി എഫ് കേന്ദ്രങ്ങളില്‍ ആശങ്ക പരത്തിയിരുന്നുവെങ്കിലും വ്യക്തമായ മേല്‍കയ്യാണ് വോട്ടെണ്ണലില്‍ യു ഡി എഫിന് ലഭിച്ചിരിക്കുന്നത്.


 17 അംഗ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിന് എട്ടും എല്‍.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണുള്ളത്. ഉദുമ ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്ന പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പാദൂര്‍ കുഞ്ഞാമുഹാജിയുടെ മകനാണ് ഷാനവാസ്.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved