Latest News :
Home » » സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഒന്നാം ഉറൂസ് മുബാറക്: 5001 അംഗ സ്വാഗത സംഘം രൂപീകരിച്ചു

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഒന്നാം ഉറൂസ് മുബാറക്: 5001 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Written By Muhimmath News on Tuesday, 26 July 2016 | 19:11



മഞ്ചേശ്വരം: സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് വൈ എസ് സംസ്ഥാന ട്രഷററും മള്ഹര്‍ ശില്‍പ്പിയും നിരവധി മഹല്ലകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ ഒന്നാം ഉറൂസ് മുബാറക് സെപ്തം 14 മുതല്‍ 22 വരെ മഞ്ചേശ്വരം മള്ഹര്‍ ക്യാമ്പസില്‍ നടക്കും. പരിപാടിയുടെ വിജയത്തിന് 5001 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു.

സമസ്ത കേന്ദ്ര മുശാവറ മെമ്പറുമാരും പ്രമുഖ സാദാത്തുക്കളും ഉപദേശിക സമിതിയായിട്ടുള്ള സ്വഗത സംഘത്തിന്റെ ചെയര്‍മാനായി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങളെയും കണ്‍വീനറായി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയെയും ഫിനാന്‍സ് സെക്രട്ടറിയായി സയ്യിദ് അത്വാഉള്ളാ തങ്ങളെയും വര്‍ക്കിംഗ് ചെയര്‍മാനായി സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിരയെയും വര്‍ക്കിംഗ് കണ്‍വീനറായി അശ്രഫ് സഅദി ആരിക്കാടിയേയും തെരഞ്ഞെടുത്തു.

പ്രാചാരണം, റിസപ്ഷന്‍, സാമ്പത്തികം, ലൈറ്റ് ആന്റ് സൗണ്ട്‌സ്, മീഡിയ, ഫുഡ് തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി 5001ല്‍ പരം അംഗമായിട്ടുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നത്. മള്ഹര്‍ ജനറല്‍ സെക്രട്ടറി സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുറഹ് മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാജി ഉജിര, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഹസന്‍ സഅദി അല്‍ അഫ്‌ളി, മുഹമ്മദലി സഖാഫി അശ്അരിയ്യ, അനസ് സിദ്ദീഖി ഷിറിയ, അശ്രഫ് സഅദി ആരിക്കാടി, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, പി.ബി ബഷീര്‍ പുളിക്കൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉസ്മാന്‍ ഹാജി മള്ഹര്‍, ഏഷ്യന്‍ ബാവ ഹാജി, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, അബ്ബാസ് ഹാജി ഉപ്പള, പള്ളിക്കുഞ്ഞി ഹാജി ഹൊസങ്കടി, ഹസന്‍ കുഞ്ഞി മള്ഹര്‍, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved