Latest News :
Home » » സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഒന്നാം ഉറൂസ് മുബാറക് സെപ്തംബറില്‍: സ്വാഗതസംഘ രൂപീകരണം 24ന്

സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഒന്നാം ഉറൂസ് മുബാറക് സെപ്തംബറില്‍: സ്വാഗതസംഘ രൂപീകരണം 24ന്

Written By Muhimmath News on Saturday, 23 July 2016 | 22:11

മഞ്ചേശ്വരം; മള്ഹറു നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമി ശില്‍പ്പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് വൈ എസ് സംസ്ഥാന ട്രഷററും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (ഖ.സി)യുടെ ഒന്നാം ഉറൂസ് മൂബാറക് സെപ്തംബര്‍ 14 മുതല്‍ 22 വരെ മഞ്ചേശ്വരം മള്ഹര്‍ ക്യാമ്പസില്‍ നടക്കും. പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ഞായറാഴ്ച (24-07-2016) നാല് മണിക്ക് മള്ഹര്‍ അല്‍ ബുഖാരി കോമ്പൗണ്ടില്‍ നടക്കും.

സയ്യിദ് അത്വാഉള്ളാ തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിര, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സി. അബ്ദല്ല മുസ്‌ലിയാര്‍ ഉപ്പള, ഹുസൈന്‍ സഅദി കെ.സി റോഡ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ആലമ്പാടി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസല്‍ മദനി അല്‍ ബിഷാറ, അബ്ദുറഷീദ് സൈനി കക്കിഞ്ച, ഹസന്‍ സഅദി അല്‍ അഫഌി, അനസ് സിദ്ദീഖി ശിറിയ, ബഷീര്‍ പുളിക്കൂര്‍, കന്തല്‍ സൂപ്പി മദനി, സിദ്ദീഖ് സഖാഫി ആവളം, അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, മുഹമ്മദലി സഖാഫി അശ്അരിയ്യ, സിദ്ദീഖ് മോണ്ടുഗോളി, അബ്ദറഹീം സഖാഫി ചിപ്പാര്‍, ഉസ്മാന്‍ ഹാജി മള്ഹര്‍, ഇബ്‌റാഹീം ഹാജി ഉപ്പള, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, നാസര്‍ ബന്താട് തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved