Latest News :
Home » , » ഉംറ വാര്‍ഷിക മജ്‌ലിസ്

ഉംറ വാര്‍ഷിക മജ്‌ലിസ്

Written By Muhimmath News on Monday, 4 July 2016 | 09:54

അബൂദാബി: യു എ ഇയിലെ പ്രശസ്തമായ ഉംറ ഗ്രൂപ്പിലെ യാത്രക്കാരെ പങ്കെടുപ്പിച്ച് നടന്നുവരുന്ന മാസാന്ത മൗലീദ് മജ്‌ലിസ് വാര്‍ഷികം കേരള സോഷ്യല്‍ സെന്ററില്‍ അരങ്ങേറി.

മുഹമ്മദ് ഹിമമി പ്രാര്‍ഥന നിര്‍വഹിച്ചു. യര്‍മൂക് ഉംറ ഗ്രൂപ്പ് എം.ഡി. ഉസ്മാന്‍ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്തു. മൊയ്തു സഖാഫി മാടവന മുഖ്യപ്രഭാഷണം നടത്തി. മജ്‌ലിസില്‍ നടന്ന നറുക്കെടുപ്പില്‍ ഇബ്‌റാഹിം കുട്ടി മാടവന ഉംറ യാത്ര വിജയിയായി. 

നൂറുദ്ദീന്‍ സാഹിബ് ചാവക്കാട്, അബ്ദുസ്സമദ് തിരൂര്‍, അശ്‌റഫ് സഖാഫി, സ്വലാഹുദ്ദീന്‍ ഇര്‍ഫാനി, ഹനീഫ ഹാജി തിരുവത്ര, യൂസുഫ് മുസ്ലിയാര്‍, ഷിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉംറ വാര്‍ഷിക മജ്‌ലിസില്‍ അബ്ദുസ്സമദ് തിരൂര്‍, ഷാജി തിരുവനന്തപുരം എന്നിവര്‍ ചേര്‍ന്ന് ഉസ്മാന്‍ സഖാഫിക്ക് ഉപഹാരം കൈമാറുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved