Latest News :
Home » , , » സയ്യിദ് മുഹമ്മദ് മൗലാ മഖാം ആണ്ട് നേര്‍ച്ചക്ക് ഭക്തി നിര്‍ഭരമായ സമാപനം

സയ്യിദ് മുഹമ്മദ് മൗലാ മഖാം ആണ്ട് നേര്‍ച്ചക്ക് ഭക്തി നിര്‍ഭരമായ സമാപനം

Written By Muhimmath News on Saturday, 9 July 2016 | 09:56

കണ്ണൂര്‍ സിറ്റി: പ്രസിദ്ധമായ സയ്യിദ് മുഹമ്മദ് മൗലാ അല്‍ ബുഖാരിയുടെ 230ാം ആണ്ട് നേര്‍ച്ച ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഖത്ത്മുല്‍ ഖുര്‍ആന്‍ സംഗമത്തോട് കൂടി ആരംഭിച്ച് ജലാലിയ റാത്തീബോട് കൂടി സമാപിച്ചു. 

വൈകിട്ട് രണ്ടായിരത്തോളം പേര്‍ക്ക് അന്നദാനം വിതരണം നടത്തി. മഗ്‌രിബ് നിസ്‌ക്കാരാനന്തരം ബുര്‍ദ മജ്‌ലിസ്, രിഫാഈ റാത്തീബ് തുടങ്ങിയവയും നടന്നു. ശ്രീലങ്ക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുത്തു. 

പരിപാടിയുടെ സമാപ്തി കുറിച്ച നടന്ന ജലാലിയ റാത്തീബിന് ഡോ. ശുഹൈബ് ആലം സാഹിബ് കീളക്കര, ബി വി ഹുസൈന്‍ തങ്ങള്‍ ചാവക്കാട്, സയ്യിദ് യഹ്‌യല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി. മത സാമൂഹിക രംഗത്തെ നിരവധി പേര്‍ പരിപാടിക്ക് സന്നിഹിതരായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved