Latest News :
Home » , , » ലീഗ് പ്രവര്‍ത്തകന്റെ കൊല; എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ലീഗ് പ്രവര്‍ത്തകന്റെ കൊല; എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Written By Muhimmath News on Saturday, 16 July 2016 | 12:32

കോഴിക്കോട്: കോഴിക്കോട് വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ അച്ചേരി കെ.സി ബഷീര്‍,കൊല്ലിയില്‍ അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ക്കെതിതരയാണ് കേസെടുത്തിട്ടുള്ളത്. ഇവര്‍ രണ്ടുപേരും ഒളിവിലാണ്.
മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് പുളിഞ്ഞോളി അസീസിന്റെ മകന്‍ നസീറുദ്ദീനാണ് (22) മരിച്ചത്.

ഇന്നലെ സന്ധ്യക്ക് ശേഷം പുത്തലത്ത് സലഫി മസ്ജിദിന് സമീപമാണ് സംഭവം. നസീറുദ്ദീനെ ആദ്യം പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുകക്ഷികളും തമ്മിലുണ്ടായ പ്രശ്‌നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വേളം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved