Latest News :
Home » , » സമരം പിന്‍വലിച്ചു; വിദ്യാനഗര്‍ സീതാംഗോളി റൂട്ടില്‍ ബസുകള്‍ ഓടിത്തുടങ്ങി

സമരം പിന്‍വലിച്ചു; വിദ്യാനഗര്‍ സീതാംഗോളി റൂട്ടില്‍ ബസുകള്‍ ഓടിത്തുടങ്ങി

Written By Muhimmath News on Sunday, 17 July 2016 | 12:39

കാസര്‍കോട്: വിദ്യാനഗര്‍ സീതാംഗോളി റൂട്ടില്‍ സ്വകാര്യബസ് തൊഴിലാളികള്‍ രണ്ടു ദിവസമായി നടത്തിവന്ന ബസ് സമരം പിന്‍വലിച്ച് ബസുകള്‍ ഓടിത്തുടങ്ങി. ശനിയാഴ്ച ജില്ലാ കലക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ബസ് സമരം നിര്‍ത്തിവെച്ച് സര്‍വീസ് പുനരാരംഭിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.

റോഡ് ശോചനീയാവസ്ഥയിലായതിനാല്‍ രണ്ടു ദിവസമായി ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ബസ് തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചത്. മഴ കാരണമാണ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വൈകുന്നതെന്ന് പി ഡബ്ല്യു ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം റോഡിലെ കുഴികളടച്ച് ഗതാഗത യോഗ്യമാക്കുമെന്നും സെപ്റ്റംബര്‍ മാസത്തില്‍ റോഡില്‍ മെക്കാഡം ടാറിംഗ് പ്രവൃത്തി നടത്തുമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved