Latest News :
Home » , , » ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന

ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന

Written By Muhimmath News on Friday, 29 July 2016 | 11:58

തിരുവനന്തപുരം: ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. ആറുമാസത്തിനിടെ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് തന്നെ അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും.

ടോമിന്‍ തച്ചങ്കരിയെ മാറ്റിയതിനെത്തുടര്‍ന്നുള്ള തര്‍ക്കം രൂക്ഷം
മലിനീകരണ നിയന്ത്രണത്തിനുള്ള ഭാരത് സ്‌റ്റേജ് നിയന്ത്രണങ്ങള്‍ മറികടന്ന് രണ്ട് സ്വകാര്യ വാഹന നിര്‍മാതാക്കള്‍ക്കായി ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി പുറത്തിറക്കിയ ഉത്തരവ് വിവാദമായിരുന്നു.
എല്ലാ വാഹന പുക പരിശോധനാ കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫറ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന നിബന്ധനയും വിമര്‍ശന വിധേയമായിരുന്നു. ചില വാഹന ഡീലര്‍മാര്‍ക്ക് വകുപ്പ് നല്‍കിയ പിഴ ഇളവ് ഉള്‍പ്പെടെയുള്ള ഉത്തരവുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
അതേസമയം, വിജിലന്‍സ് ആവശ്യപ്പെട്ട രേഖകള്‍ ഗതാഗതവകുപ്പ് നല്‍കിയില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഡിവൈഎസ്പി കൃഷ്ണകുമാര്‍ മോട്ടോര്‍ വാഹനവകുപ്പിനോടു രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. പക്ഷെ മോട്ടോര്‍ വാഹന വകുപ്പ്  ഇവ നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം.
തുടര്‍ന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം  നേരിട്ടെത്തി. അപ്പോഴും വിവരങ്ങളും ബന്ധപ്പെട്ട ഫയലുകളും നല്‍കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് അന്വേഷണത്തിനു മോല്‍നോട്ടം വഹിക്കുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ ഗതാഗത വകുപ്പിന്റേതായി പുറത്തുവന്ന ധാരാളം ഉത്തരവുകളില്‍ ക്രമക്കേടുണ്ടെന്ന പരാതിയാണു വിജിലന്‍സിനു മുന്നിലെത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved