Latest News :
Home » , , » ഹൈവേ പോലീസില്‍ നിന്നും കണക്കില്‍ പെടാത്ത 21,030 രൂപ വിജിലന്‍സ് പിടികൂടി

ഹൈവേ പോലീസില്‍ നിന്നും കണക്കില്‍ പെടാത്ത 21,030 രൂപ വിജിലന്‍സ് പിടികൂടി

Written By Muhimmath News on Sunday, 17 July 2016 | 16:25

ഉപ്പള: ദേശീയപാത വഴിയുള്ള വാഹനയാത്രക്കാരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 21,030 രൂപ വിജിലന്‍സ് പിടികൂടി. കുമ്പള ഹൈവേ പോലീസില്‍ നിന്നുമാണ് പണം പിടികൂടിയത്. എ എസ് ഐ ബേഡുവിന്റെ കൈയ്യില്‍ നിന്നും 2,000 രൂപയും പോലീസ് ജീപ്പിന്റെ സമീപത്ത് വെച്ചിരുന്ന ബാഗില്‍ നിന്നും ബാക്കി തുകയുമാണ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ ഉപ്പള നയാബസാറില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ഹൈവേ പോലീസ് സംഘത്തില്‍ നിന്നുമാണ് ഇത്രയും വലിയ കൈക്കൂലി പണം പിടികൂടിയത്.

രാത്രികാലത്ത് ചെക്ക്‌പോസ്റ്റിലൂടെയും മറ്റും കടന്നുവരുന്ന പൂഴി ലോറികളില്‍ നിന്നും, മറ്റു വാഹന ഡ്രൈവര്‍മാരില്‍ നിന്നുമാണ് ഹൈവേ പോലീസ് വ്യാപകമായി കൈക്കൂലി വാങ്ങിവന്നത്. ഇതു സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് ദിവസവും ഉയര്‍ന്നുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തി കൈക്കൂലി പണം പിടികൂടിയത്.

കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി കെ.വി രഘുരാമന്‍, എസ് ഐ രാംദാസ്, എ എസ് ഐ ശശിധരന്‍ പിള്ള, പോലീസുകാരായ രാധാകൃഷ്ണന്‍, ജോസഫ്, ദാസ് എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തി കൈക്കൂലി പണം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved