Latest News :
Home » , » ഗോവധം ആരോപിച്ച് ദളിത് യുവാക്കള്‍ക്ക് മര്‍ദ്ദനം: ഗുജറാത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു

ഗോവധം ആരോപിച്ച് ദളിത് യുവാക്കള്‍ക്ക് മര്‍ദ്ദനം: ഗുജറാത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു

Written By Muhimmath News on Tuesday, 19 July 2016 | 11:40

അഹമദാബാദ്: ഗുജറത്തില്‍ ഗോവധമാരോപിച്ച് നാല് ദളിത് യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഏഴ് ദളിത് യുവാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അക്രമാസക്തരായ പ്രതിഷേധക്കാര്‍ ബസുകള്‍ക്ക് തീയിട്ടു. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ പ്രതിഷേധം ആളിപ്പടരുകയാണ്.

അഹമദാബാദില്‍ നിന്നും 360കിലോമീറ്റര്‍ അകലെ ഉനയിലാണ് കഴിഞ്ഞയാഴ്ച്ച ഗോവധം ആരോപിച്ച് നാല് ദളിത് ലയുവാക്കളെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതച്ചത്. സംഭവം ഇന്നലെ പാര്‍ലമെന്റില്‍ ബിഎസ്പി നേതാവ് മായാവതി ഉന്നയിച്ചതിന് പിന്നാലെയാണ് ദളിതര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ദളിത് സംഘടനകള്‍ നടത്തിയ വ്യത്യസ്ത പ്രതിഷേധ യോഗങ്ങളില്‍ ഏഴ് പേര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

രാജ്‌കോട്ടില്‍ രണ്ട് സര്‍ക്കാര്‍ ബസുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവെച്ചു. ജാംനഗറിലും സര്‍ക്കാര്‍ ബസുകള്‍ തല്ലിത്തകര്‍ത്തു. രാജ്‌കോട്ട്‌പോര്‍ബന്തര്‍ ദേശീയ പാത പ്രതിഷേധക്കാര്‍ ഉപരോധിച്ചത് ഗതാഗതക്കുരുക്കിനിടയാക്കി. ഗുജറാത്തിലെ ഏഴ് പ്രധാന നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൗരാഷ്ട്ര മേഖലയിലാണ് പ്രതിഷേധം.

കഴിഞ്ഞയാഴ്ച്ചയാണ് തുകല്‍ തൊഴിലാളികളായ നാല് ദളിത് യുവാക്കളെ വാനത്തില്‍ കെട്ടിയിട്ട് വിവസ്ത്രരാക്കിയ ശേഷം ഗോരക്ഷക് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. വലിയ കമ്പുകളും പട്ടികയും ഇപയോഗിച്ച് ഇവരെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ചത്ത മൃഗത്തിന്റെ തുകലെടുക്ക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ആക്രമിക്കപ്പെട്ട ദളിത് യുവാക്കള്‍ മൊഴി നല്‍കി. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതികളായ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

മര്‍ദ്ദനത്തിനിരയായവര്‍ക്ക് ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഇവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതിയെ ചുമതലപ്പെടുത്തുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ആനന്തിബെന്‍ പട്ടേല്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved