Latest News :
Home » » വേക്കപ്പ് അല്‍ഖസീം ബുറൈദിയയില്‍ ഈദ് സംഗമം നടത്തി

വേക്കപ്പ് അല്‍ഖസീം ബുറൈദിയയില്‍ ഈദ് സംഗമം നടത്തി

Written By Muhimmath News on Saturday, 9 July 2016 | 18:50


സൗദി: സൗദി അറേബ്യയിലെ അല്‍ ഖസീം ബുറൈദിയയില്‍ സൈനുല്‍ ആബിദ് തൈവളപ്പിന്റെ നേതൃത്വത്തില്‍ ഈദ് സംഗമം നടന്നു. പെരുന്നാള്‍ നമസക്കാരാനന്തരം പ്രവര്‍ത്തകര്‍ പരസ്പരം സൗഹാര്‍ദം പുതുക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു.

സൗദി ബുറൈദിയ നഗരസഭ പാര്‍ക്കില്‍ സംഗമിക്കുകയും മധുര പലഹാര വിതരണം നടത്തുകയും ചെയ്തു. സംഗമം സലാം ചൗക്കിയുടെ അധ്യക്ഷതയില്‍ വേക്കപ്പ് ഇന്റര്‍നാഷണല്‍ ട്രഷറര്‍ ടി.എ മുഹമ്മദ് തൈവളപ്പ് ഉദ്ഘാടനം ചെയ്തു. ജാബിര്‍ ചെര്‍ക്കള, ഉസൈന്‍ കൊടിയമ്മ, മുനീര്‍ കുവൈത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സിദ്ദീഖ് കൊടിയമ്മ സ്വാഗതവും ഇഖ്ബാല്‍ തായല്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved