Latest News :
Home » , » കശ്മീരില്‍ നടപ്പിലാക്കുന്നത് 'ഗുജറാത്ത് മോഡല്‍': ഗുലാം നബി ആസാദ്

കശ്മീരില്‍ നടപ്പിലാക്കുന്നത് 'ഗുജറാത്ത് മോഡല്‍': ഗുലാം നബി ആസാദ്

Written By Muhimmath News on Friday, 15 July 2016 | 09:56

ന്യൂദല്‍ഹി:  കശ്മീരില്‍ കേന്ദ്രം നടപ്പിലാക്കുന്നത് ഗുജറാത്ത് മോഡലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. കശ്മീരില്‍ ജനങ്ങള്‍ക്കെതിരെ സൈന്യത്തെ ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാന്തമായിരുന്ന കശ്മീരില്‍  ഇപ്പോള്‍ സംഘര്‍ഷഭരിതമായ തൊണ്ണൂറുകള്‍ക്ക് സമാനമായ സ്ഥിതിവിശേഷമാണ് ഉള്ളതെന്നും സര്‍ക്കാരിന്റെ കേന്ദ്രത്തിലും കശ്മീരിലും അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്നും 1947 മുതലിങ്ങോട്ട് പാകിസ്ഥാന്‍ പ്രശ്‌നമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും ആസാദ് കുറ്റപ്പെടുത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved