Latest News :
Home » , » തുണിമില്ലിലെ യന്ത്രത്തില്‍ കുരുങ്ങി യുവതി മരിച്ചു

തുണിമില്ലിലെ യന്ത്രത്തില്‍ കുരുങ്ങി യുവതി മരിച്ചു

Written By Muhimmath News on Wednesday, 20 July 2016 | 19:09

കണ്ണൂര്‍: തുണിമില്ലിലെ യന്ത്രത്തില്‍ കുരുങ്ങി തൊഴിലാളിയായ യുവതി മരിച്ചു. കക്കാട് തുണിമില്ലിലെ തൊഴിലാളി കിഴക്കേ കുന്നത്തെ രമ്യ (36)യാണ് മരിച്ചത്. രാത്രികാല ഷിഫ്റ്റില്‍ ജോലിക്കാരിയായ രമ്യ ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ഷിഫ്റ്റ് അവസാനിക്കാന്‍ അരമണിക്കൂര്‍ മാത്രം ബാക്കിയിരിക്കേ പരുത്തി, നൂലാക്കി മാറ്റുന്ന പ്രക്രിയ നടക്കുന്ന ബ്ലൂറൂമിലാണ് അപകടം. പരുത്തിക്കൊപ്പം രമ്യയുടെ കൈകളും മെഷീനില്‍ കുടുങ്ങി. ഉദരം വരെ യന്ത്രത്തിനു അകത്തായതോടെയാണ് മെഷീന്‍ നിന്നത്. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്നു പുലര്‍ച്ചെ ഒരുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് രമ്യ വീടിനു സമീപത്തെ മില്ലില്‍ ജോലിക്കു ചേര്‍ന്നത്. രാമചന്ദ്രന്‍-ശോഭന കുമാരി ദമ്പതികളുടെ മകളാണ്. മനോജ്, മഞ്ജു സഹോദരങ്ങളാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved