Latest News :
Home » » ഭര്‍തൃമതിയെ കാണാതായതായി പരാതി

ഭര്‍തൃമതിയെ കാണാതായതായി പരാതി

Written By Muhimmath News on Tuesday, 12 July 2016 | 17:57

ബദിയടുക്ക: കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന പെര്‍ളയിലെ ഭര്‍തൃമതിയെ കാണാതായതായി പരാതി. എന്‍മകജെയിലെ ഭാസ്‌കരന്റെ ഭാര്യ രുഗ്മിണി(40)യെയാണ് കാണാതായത്. ഈ മാസം 29ന് കാസര്‍കോട് തായലങ്ങാടിയിലെ യോഗ ക്ലാസില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഭര്‍ത്താവിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved