Latest News :
Home » » കഞ്ചാവ് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കഞ്ചാവ് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Written By Muhimmath News on Friday, 29 July 2016 | 18:44

ഉപ്പള: ഓട്ടോയില്‍ കഞ്ചാവ് കടത്തുന്നതിനിടെ പോലീസിനെ കണ്ട് ഓട്ടോ ഉപേക്ഷിച്ച് ഓടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മള്ളങ്കൈയിലെ അമ്പാച്ചു എന്ന അബ്ബാസി (42)നെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപ്പള പത്വാടിയില്‍ വെച്ച് പോലീസിനെ കണ്ട് ഓട്ടോ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് പരിശോധനയില്‍ കഞ്ചാവ് പിടികൂടുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved