Latest News :
Home » , » ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Written By Muhimmath News on Thursday, 28 July 2016 | 20:29

പെരിയ: ഡെങ്കിപ്പനി ബാധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. കോണ്‍ഗ്രസ് പുല്ലൂര്‍ പെരിയ മണ്ഡലം 11 -ാം വാര്‍ഡ് പ്രസിഡന്റ് എം വി ദിനേശന്‍ (45) ആണ് മരിച്ചത്. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ നടത്തിവരുന്നതിനിടയിലാണ് ദിനേശനെ ഡെങ്കിപ്പനിയും ബാധിച്ചത്. ഇതേ തുടര്‍ന്ന് ദിനേശനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

മുത്തില്ലത്ത് വളപ്പിലെ പരേതനായ കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ഗീത. സഹോദരങ്ങള്‍: സി പ്രകാശന്‍ (ഷാര്‍ജ), എം വി മുരളീധരന്‍, എം വി രത്‌നാകരന്‍ (ഷാര്‍ജ), എം വി മനോജ്കുമാര്‍ (മര്‍ച്ചന്റ് നേവി), എം വി ബിജുകുമാര്‍ (ഇന്ത്യന്‍ ആര്‍മി).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved