Latest News :
Home » , , » മാന്യയിലെ വെള്ളക്കെട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മാന്യയിലെ വെള്ളക്കെട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Written By Muhimmath News on Sunday, 24 July 2016 | 14:52

മാന്യ: മാന്യയിലെ വെള്ളക്കെട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാന്യ വിന്‍ടെച്ചിലെ കൃത്രിമ തടാകത്തില്‍ കുളിക്കാനിറങ്ങിയ ഷിയാസ് (21) ആണ് മരിച്ചത്. ഏരിയാലിലെ മാമു നിസ ദമ്പതികളുടെ മകനാണ് ഷിയാസ്.

ഞായറാഴ്ച ഉച്ചക്ക് 12.30 മണിയോടെയാണ് സംഭവം. മാന്യ മുണ്ടോട് വിന്‍ടെച്ചില്‍ ഫുട്‌ബോള്‍ കളിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു ഷിയാസ്. കളി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം അടുത്തുണ്ടായിരുന്ന വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെയാണ് ഷിയാസ് മുങ്ങിത്താണത്. അടിത്തട്ടിലേക്ക് താഴ്ന്ന ഷിയാസിനെ കണ്ടെത്താന്‍ കാസര്‍കോട്ടു നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തുകയും ഉച്ചക്ക് 1.30ഓടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved