Latest News :
Home » , » കുമ്പളയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിനോദയാത്ര സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു

കുമ്പളയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിനോദയാത്ര സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു

Written By Muhimmath News on Saturday, 9 July 2016 | 17:41

കുമ്പള: കടലില്‍ കുളിക്കാനിറങ്ങിയ വിനോദയാത്രാ സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി മുഹമ്മദ് റഫീഖ് (35) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 11.45 മണിയോടെയാണ് സംഭവം.

10 പേര്‍ അടങ്ങുന്ന സംഘമാണ് കുമ്പള ഷിറിയ അഴിമുഖത്തോട് ചേര്‍ന്ന ഭഗത്ത് കുളിക്കാന്‍ ഇറങ്ങിയത്. കുളിക്കുന്നതിനിടെ മുഹമ്മദ് റഫീഖിനെ തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള പോലീസും ഉപ്പളയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും കോസ്റ്റല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved