Latest News :
Home » , » മാണിക്കെതിരെ ഗൂഡാലോചന നടത്തിയത് ചെന്നിത്തലയും അടൂര്‍ പ്രകാശുമെന്ന് യൂത്ത് ഫ്രണ്ട്

മാണിക്കെതിരെ ഗൂഡാലോചന നടത്തിയത് ചെന്നിത്തലയും അടൂര്‍ പ്രകാശുമെന്ന് യൂത്ത് ഫ്രണ്ട്

Written By Muhimmath News on Saturday, 2 July 2016 | 20:17

കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് ഫ്രണ്ട് (എം) സോണിയ ഗാന്ധിക്ക് കത്തയച്ചു. ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ബിജു രമേശും ഗൂഢാലോചന നടത്തിയെന്ന് കത്തില്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടിയും സംശയത്തിന്റെ നിഴലിലാണ്. ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ദുരൂഹമാണ്. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

മുന്നണി മാറ്റം തടയാന്‍ തന്നെ ബാര്‍ കോഴയില്‍ കുടുക്കിയിടുകയായിരുന്നു എന്ന് കെഎം മാണി കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുന്നണി മാറാനുള്ള ശ്രമം മാണി നടത്തിയിരുന്നുവെന്ന് പിസി ജോര്‍ജും ആന്റണി രാജുവും സ്ഥിരീകരിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved