Latest News :
Home » , » ഓമ്‌നി വാനിലെത്തിയ സംഘം ബൈക്ക് യാത്രക്കാരനായ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഓമ്‌നി വാനിലെത്തിയ സംഘം ബൈക്ക് യാത്രക്കാരനായ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Written By Muhimmath News on Friday, 1 July 2016 | 18:07

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഓമ്‌നി വാനിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു. പ്രസ് ക്ലബ് ജംഗ്ഷന്‍ ആനവാതുക്കല്‍ റോഡില്‍ വെച്ച് വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. ഓള്‍ഡ് ചൂരിയിലെ അബ്ദുര്‍ റഹ് മാന്റെ മകനും കാസര്‍കോട്ടെ ഫാന്‍സി കടയിലെ ജോലിക്കാരനുമായ അസ്ഹറുദ്ദീ (24)നാണ് വെട്ടേറ്റത്.

ഫാന്‍സി കടയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ പിന്നില്‍ നിന്നുമെത്തിയ ഓമ്‌നി വാനിലെ സംഘമാണ് കത്തികൊണ്ട് പുറത്തും കൈക്കും വെട്ടിയത്. പരിക്കേറ്റ അസ്ഹറുദ്ദീനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കാസര്‍കോട് എയര്‍ലൈന്‍സ് ലോഡ്ജിന് സമീപം വെച്ചും തനിക്ക് നേരെ ഭീഷണിയുണ്ടായിരുന്നുവെന്നും വ്യാഴാഴ്ച വിദ്യാനഗര്‍ ഉദയഗിരിയില്‍ വെച്ച് ഓംമ്‌നി വാനിലും രണ്ട് ബൈക്കിലുമെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുന്നതിനിടെ പോലീസ് ജീപ്പ് കണ്ട് ഉപദ്രവിക്കാതെ സംഘം കടന്നുകളയുകയുമായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന അസ്ഹറുദ്ദീന്‍ പറഞ്ഞു.

വിവരമറിഞ്ഞ് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡിവൈഎസ്പി മുരളീധരന്‍, ടൗണ്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവര്‍ ആശുപത്രിയിലെത്തി അസ്ഹറുദ്ദീനില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved