Latest News :
Home » , , » പൊയിനാച്ചി ദന്തല്‍ കോളേജിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം: പോലീസുകാര്‍ക്ക് പരിക്ക്

പൊയിനാച്ചി ദന്തല്‍ കോളേജിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം: പോലീസുകാര്‍ക്ക് പരിക്ക്

Written By Muhimmath News on Tuesday, 12 July 2016 | 17:21



പൊയിനാച്ചി: ഐ എസ് ബന്ധം ആരോപിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ എ എസ് ഐ എം അശോകന്‍, കോഴിക്കോട് എ ആര്‍ ക്യാമ്പിലെ പോലീസുകാരായ വി ടി അബ്ദുല്‍ ഖാദര്‍, കെ കെ ബരീഷ്, എം അഭി ഷിനാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.



മാര്‍ച്ച് കോളജിന് സമീപംവെച്ച് പോലീസ് തടഞ്ഞപ്പോള്‍ പോലീസുമായി പ്രവര്‍ത്തകര്‍ ഉന്തുംതള്ളും നടന്നതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇതിനിടയിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

മാര്‍ച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, പി ആര്‍ സുനില്‍, കീര്‍ത്തന്‍ കുഡ്‌ലു, രാജേഷ് കൈന്താര്‍, സുഭീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞദിവസം എ ബി വി പി പ്രവര്‍ത്തകരും പൊയിനാച്ചി സെഞ്ച്വറി കോളജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved