Latest News :
Home » , » ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; പന്ത്രണ്ടുകാരന് അച്ഛന്റെ തോളില്‍ ദാരുണാന്ത്യം

ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; പന്ത്രണ്ടുകാരന് അച്ഛന്റെ തോളില്‍ ദാരുണാന്ത്യം

Written By Muhimmath News on Wednesday, 31 August 2016 | 10:43

കാണ്‍പൂര്‍:  സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കാണ്‍പൂരില്‍ പന്ത്രണ്ടു വയസുകാരന്‍ പിതാവിന്റെ തോളില്‍ കിടന്നുമരിച്ചു. കാണ്‍പൂരിലെ ഫസല്‍ഗുഞ്ചില്‍  ലാലാ ലജ്പത് ആശുപത്രിയിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.

കടുത്ത പനി ബാധിച്ച നിലയിലാണ് അന്‍ഷിനെ പിതാവ് സുനില്‍കുമാര്‍ ലാല ലജ്പത് റായ് ആശുപത്രിയിലെത്തിച്ചിരുന്നത്.  എന്നാല്‍ കുട്ടിയുടെ ആരോഗ്യനില അപകടാവസ്ഥയിലായിരുന്നിട്ട് പോലും ചികിത്സ നല്‍കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല. 250 മീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കുട്ടികളുടെ ആശുപത്രിയിലേക്ക് അന്‍ഷിനെ കൊണ്ടുപോകാന്‍ സുനില്‍കുമാര്‍ ആശുപത്രി അധികൃതരോട് സ്‌ട്രെക്ചര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുപോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.
പിന്നീട് 250 മീറ്റര്‍ അകലെയുള്ള മെഡിക്കല്‍ സെന്ററിലേക്ക് കാല്‍നടയായി എത്തിക്കുമ്പോഴേക്കും അന്‍ഷ് അച്ഛന്റെ തോളില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചിരുന്നു. തുടര്‍ന്ന് മകന്റെ മൃതദേഹം തോളിലേറ്റിയാണ് സുനില്‍ വീട്ടിലേക്ക് പോയതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

പണം ഇല്ലാത്തതിനാല്‍ ഒറീസയില്‍ ദനമാഞ്ചി എന്നയാള്‍ ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകളോളം നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന പുതിയ സംഭവം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved