Latest News :
Home » , » ആന്ധ്രയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ ദളിത് സഹോദരങ്ങളെ കെട്ടിയിട്ട് മര്‍ദിച്ചു

ആന്ധ്രയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ ദളിത് സഹോദരങ്ങളെ കെട്ടിയിട്ട് മര്‍ദിച്ചു

Written By Muhimmath News on Wednesday, 10 August 2016 | 10:52

ആന്ധ്ര: ചത്ത പശുവിന്റെ തോലുരിച്ചതിന് ആന്ധ്രയിലെ അമലാപുരത്ത് ദളിത് സഹോദരങ്ങളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് മര്‍ദിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മൊകത ഐലയ്യ, മൊകതി വെങ്കിടേഷ് എന്നീ സഹോദരങ്ങള്‍ക്കാണ് മര്‍ദനമേറ്റത്. ആന്ധ്രയിലെ അമലാപുരത്താണ് സംഭവം.

പശുവിന്റെ ഉടമയുടെ നിര്‍ദേശപ്രകാരമായിരുന്ന ചത്ത പശുവിന്റെ തോലെടുക്കാന്‍ സഹോദരങ്ങളെത്തിയിരുന്നത്. എന്നാല്‍ പശുവിനെ യുവാക്കള്‍ കൊന്നെന്നാരോപിച്ചാണ് മര്‍ദനമുണ്ടായത്. ഇരുവരെയും ആശുപത്രയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

സംഭവവുമായി ബന്ധപ്പെട്ട് 7 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ നഗ്‌നരാക്കി  മര്‍ദനത്തിനെതിരെ ഗുജറാത്തില്‍ വന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved