Latest News :
Home » , » നാല് വയസുകാരി പനി ബാധിച്ച് മരിച്ചു

നാല് വയസുകാരി പനി ബാധിച്ച് മരിച്ചു

Written By Muhimmath News on Monday, 1 August 2016 | 18:46

വെള്ളരിക്കുണ്ട്: നാല് വയസുകാരി പനി ബാധിച്ച് മരിച്ചു. വെള്ളരിക്കുണ്ട് പരപ്പ ഗവ സ്‌കൂളിന് സമീപത്തെ ഗള്‍ഫുകാരനായ രാജേഷ് കുമാര്‍ അനിത ദമ്പതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ആദിത്യയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എല്‍ കെ ജി വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രണ്ട് വയസുള്ള അഭിനയ സഹോദരിയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved