Latest News :
Home » , » സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു

സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു

Written By Muhimmath News on Tuesday, 2 August 2016 | 21:48

ചെറുവത്തൂര്‍: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരണപ്പെട്ടു. കയ്യൂര്‍ പൂക്കോട്ടെ സി കുഞ്ഞിക്കണ്ണന്‍ സരോജിനി ദമ്പതികളുടെ മകന്‍ സി പ്രജീഷ് (30) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടായാണ് സംഭവം.

ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ പണിതുകൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീണാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പി രസ്‌ന. സഹോദരങ്ങള്‍: പ്രശാന്ത് (ഓട്ടോഡ്രൈവര്‍), പ്രദീപ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved