Latest News :
Home » , , » മംഗലാപുരം കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം തെക്കോട് റെയിവേ ട്രാക്കില്‍

മംഗലാപുരം കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം തെക്കോട് റെയിവേ ട്രാക്കില്‍

Written By Muhimmath News on Wednesday, 17 August 2016 | 11:21

ചെറുവത്തൂര്‍: മംഗലാപുരത്തെ സെന്റ് അലോഷ്യാസ് കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിമിരി വടക്കന്‍ കരുണാകരന്റെ മകന്‍ പി വി ഷാരോണ്‍ (19)നെയാണ് മംഗാലാപുരത്തിടുത്ത തെക്കോട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ചെറുവത്തൂരില്‍ നിന്നും ബൈന്തുര്‍ പാസഞ്ചര്‍ ട്രെയിനില്‍ മംഗലാപുരത്തേക്ക് പുറപ്പെട്ടതാണ്. 

അവിടുത്തെ സെന്റ് അലോഷ്യാസ് കോളേജിലെ രണ്ടാം വര്‍ഷ ബി സി എ വിദ്യാര്‍ത്ഥി ആയിരുന്നു. ട്രെയിനില്‍ നിന്നും വീണതാകാമെന്നാണ് കരുതുന്നത് . മംഗലാപുരം വെന്റലോക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved