പയ്യന്നൂര്‍: ദേശീയ പാതയില്‍ പെരുമ്പ ബൈപാസ് ജംഗ്ഷനില്‍ ലത്തീഫിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുന്‍ വശത്ത് മോട്ടോര്‍ ബൈക്കും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണ്ടോത്ത് പങ്ങടം സ്വദേശി പറമ്പത്ത് സുനില്‍ കുമാറാണ് (40) മരണപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് അപകടം. മെഡിക്കല്‍ റപ്രസന്റേറ്റീവായ സുനില്‍ കുമാര്‍ ബൈക്കില്‍ പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. എതിര് വശത്ത് നിന്ന് മറ്റൊരു വാഹനത്തെ മറി കടന്നു വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ബൈക്കിലിടിക്കുകയായിരുന്നു.
റോഡില്‍ തെറിച്ചു വീണ സുനില്‍ കുമാറിന് തലക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലേക്കെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പാട്യത്തെ എം നാരായണന്- പി രോഹിണി ദമ്പതികളുടെ മകനാണ്. പിലാത്തറ മേരി മാതാ സ്കൂളിലെ അധ്യാപികയായ ദിവ്യയാണ് ഭാര്യ. ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിയായ അലോക് ഏക മകനാണ്. കമല്‍, സരിത എന്നിവരാണ് സഹോദരങ്ങള്‍.
Post a Comment